അടിപതറി കോൺഗ്രസ്; ഗോവയില്‍ അടിയന്തര യോഗം വിളിച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലെത്തിനിൽക്കുകയാണ് കോൺഗ്രസ്.

ഇതേതുടർന്ന് ഗോവയില്‍ അടിയന്തര യോഗം വിളിച്ചു. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടക്കുക.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയില്‍ വ്യക്തമായ രാഷ്ട്രീയചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. 21 സീറ്റാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 18 സീറ്റില്‍ ബിജെ പി മുന്നിലാണ് 12 സീറ്റില്‍ കോണ്‍ഗ്രസും പിന്നാലെയുണ്ട്.

ആം ആദ്മി പാര്‍ട്ടി രണ്ടിടത്തും മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് എട്ടിടത്തും ലീഡ് ചെയ്യുന്നു. ഇതിനിടയില്‍ ഗോവയില്‍ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക.

ഗോവയില്‍ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News