കനത്ത പരാജയത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് വന്ന ട്വീറ്റാണ് കൗതുകം ഉയര്‍ത്തുന്നു.

വന്‍ തോല്‍വിയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിന്് നേരിടേണ്ടി വന്നത്. വന്‍ പ്രചാരണം യുപിയില്‍ നടത്തിയിട്ടും വിജയിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് പഞ്ചാബിലും നിലംതൊടാനായില്ല. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും വലിയ പ്രതീക്ഷകള്‍ക്കും വകയില്ല.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് വന്ന ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത രാഹുലിന്റെ വാക്കുകളാണ്.

ട്വീറ്റിന്റെ പൂര്‍ണ രൂപം:- ‘ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മള്‍ എന്തിനെയോ ഭയപ്പെടുമ്പോള്‍, നമ്മള്‍ അതിനെ ഭയപ്പെടാന്‍ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂര്‍വം തീരുമാനിക്കുന്നു. എന്നാല്‍ മറ്റൊരു തീരുമാനമുണ്ട്: നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ – രാഹുലിന്റെ ഈ വാക്കുകളാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News