വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത അമി സറ്റർദ് വൈറ്റാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത അമി സറ്റർദ് വൈറ്റാണ് കീവീസ് നിരയിലെ ടോപ് സ്കോറർ . അമേലിയ കെർ അർധസെഞ്ചുറി നേടി. ഇന്ത്യൻ നിരയിൽ പൂജ വസ്ട്രാർക്കർ 4 വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. 71 റൺസെടുത്ത വൈസ് ക്യാപ്ടൻ ഹർമൻപ്രീത് കൌറാണ് ടോപ് സ്കോറർ. സ്മൃതി മന്ദാന 6 റൺസിനും ക്യാപ്റ്റൻ മിതാലി രാജ് 31 റൺസിനും പുറത്തായി. ന്യൂസിലൻഡ് നിരയിൽ ലീ തഹുഹുവും അമേലിയ കെറും 3 വിക്കറ്റ് വീതം വീഴ്ത്തി. 3 മത്സരങ്ങളിൽ കീവീസിന്റെ രണ്ടാം ജയമാണിത്. ശനിയാഴ്ച വിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News