ഈ വിപ്ലവത്തിന് പഞ്ചാബിന് അഭിവാദ്യങ്ങള്‍; ഭഗവത് മന്നിനൊപ്പം ആഹ്ലാദിച്ച് കെജ്രിവാള്‍

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തേരോട്ടം തുടരുന്ന പശ്ചാത്തലത്തില്‍ വിജയാഹ്ലാദത്തില്‍ ഭഗവത് മന്നിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഈ വിപ്ലവത്തിന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് മന്നിനൊപ്പമുള്ള ചിത്രം കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.

ഡല്‍ഹിക്ക് പുറത്തേക്ക് ആം ആദ്മി പാര്‍ട്ടിയുടെ കരുത്തുറ്റ തേരോട്ടം പഞ്ചാബില്‍ പുതുചരിത്രമെഴുതുകയാണ്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാളെന്ന നേതാവിന്റെ പ്രസക്തിയും സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം തങ്ങള്‍ കൈയ്യാളിക്കഴിഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്തള്ളപ്പെടുന്ന ഈ ഘട്ടത്തില്‍ തങ്ങളാണ് പകരക്കാരെന്ന് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു.

പഞ്ചാബില്‍ ഒടുവിലത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. അദ്ദേഹം ഉടന്‍ രാജി വെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുമായെത്തിയ അമരീന്ദര്‍ സിംഗിനും വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel