ഐ.എഫ്.എഫ്.കെ: മീഡിയാ പാസിന് അപേക്ഷിക്കാം

ഐ എഫ് എഫ് കെ മീഡിയാ പാസിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 15 സ്‌ക്രീനുകളിലായി 18 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പ്രിന്റ് എടുത്ത് ന്യൂസ് എഡിറ്റര്‍ / ബ്യൂറോ ചീഫ് ഇവരില്‍ ഒരാളുടെ ഒപ്പും സീലുമായി ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള മീഡിയ സെന്ററില്‍ എത്തിക്കണം.

രജിസ്‌ട്രേഷനുള്ള അവസാന ദിവസം 15നും പ്രിന്റ് എത്തിക്കാനുള്ള അവസാന ദിവസം 17നുമാണ്.

മുന്‍ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ക്ക്അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് ഇത്തവണയും രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ലോഗിന്‍ ഐ ഡി ഇല്ലാത്തവര്‍ ഇ-മെയില്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്ത് മീഡിയ ഓപ്ഷനില്‍ അപേക്ഷിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News