ഐജാസ് അഹമ്മദിന് അനുശോചനം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ലോകപ്രശസ്ത മാര്‍കിസ്റ്റ് ചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദിന് അനുശോചനം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തന്റെ അനുശോചനം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

”ലോകപ്രശസ്ത മാര്‍കിസ്റ്റ് ചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തന്റെ ജീവിതത്തിലുട നീളം അചഞ്ചലമായ രാഷ്ട്രീയ പ്രതിബദ്ധത പുലര്‍ത്തിയ ഐജാസ് അഹമ്മദിന്റെ വിയോഗം സമത്വത്തിനും സമാധാനത്തിനുമായി പോരാടുന്ന ലോകജനതയ്ക്കാകെ കനത്ത നഷ്ടമാണ്.

യുഎസിലും കാനഡയിലുമടക്കം നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന അദ്ദേഹം 2017ല്‍ കാലിഫോര്‍ണിയ സര്‍വകലാശാല യു.സി ഇര്‍വിന്‍ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസില്‍ കംപാരിറ്റീവ് ലിറ്ററേചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചാന്‍സലേഴ്സ് പ്രൊഫസര്‍ പദവിയില്‍ പ്രവേശിച്ചു.

ഫ്രണ്ട്ലൈനില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും, ന്യൂസ്‌ക്ലിക്കില്‍ ന്യൂസ് അനലിസ്റ്റായും പ്രവര്‍ത്തിച്ചിണ്ട്.
‘മുസ്ലിംസ് ഇന്‍ ഇന്ത്യ: ബീഹാര്‍’, സോഷ്യല്‍ ജിയോഗ്രഫി, ‘ഇന്‍ തിയറി: ക്ലാസസ്, നേഷന്‍സ് ആന്‍ഡ് ലിറ്ററേചര്‍’, ‘ഇറാഖ്, അഫ്ഗാനിസ്ഥാന്‍ ആന്‍ഡ് ദ ഇംപീരിയലിസം ഓഫ് അവര്‍ ടൈം’, ‘ഇന്‍ അവര്‍ ടൈം: എംപയര്‍, പൊളിറ്റിക്സ്, കള്‍ചര്‍’ തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഐജാസ് അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News