അദ്ദേഹത്തിന് ഇന്ന് ദുര്‍ദിനം; വേദിയിലിരിക്കുന്ന ചെന്നിത്തലയെ ഉന്നമിട്ട് മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.

വടക്കെ ഇന്ത്യയിൽ കോൺഗ്രസിനേറ്റ പരാജയത്തിന് മുഖ്യമന്ത്രി വേദിയിൽ മറുപടി പറയുകയായിരുന്നു. ചെന്നിത്തലയുടെ മണ്ഡലത്തിലെ വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

‘ചെന്നിത്തലയക്ക് ഇന്ന് ദുർദിന’മാണെന്ന് അദ്ദേഹം പറഞ്ഞു.വരും തലമുറയ്ക്ക് കൂടിയുള്ളതാണ് വികസന പ്രവർത്തനങ്ങൾ.പാലം പൂർത്തിയായതിൽ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. പക്ഷേ, ഇന്ന് ചെന്നിത്തലയ്ക്ക് ‘ദുർദിന’മാണ്.അത് മറ്റൊരു കാര്യമാണെന്നും ഇവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനം എന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു ഇതിനെ കളിയാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

അതേസമയം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ വലിയയിക്കൽ പാലം മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് ജനങ്ങൾക്കു തുറന്നുകൊടുത്തു. ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് വലിയഴീക്കൽ പാലം. ചൈനയിലെ 1741 മീറ്റർ നീളമുള്ള ചാ‍വോതിയാൻമെൻ പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.

കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് പണി തുടങ്ങിയ വലിയഴിക്കൽ പാലം ഒറ്റ സ്പാനിന്റെ നീളത്തിന്റെ കാര്യത്തിൽ, തെക്കേയിൻഡ്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് സ്പാനുള്ള പാലമാണ്. ആകെയുള്ള 29 സ്പാനുകളിൽ അഴിമുഖത്തിനു മുകളിൽ വരുന്ന നടുവിലെ മൂന്നു സ്പാനുകൾ 110 മീറ്റർവീതം ഉള്ളതാണ്. ഒറ്റ ലൈൻ മാത്രമുള്ള റെയിൽവേയുടെ 97.552 മീറ്റർ നീളമുള്ള ഗോദാവരി പാലത്തിനായിരുന്നു ഇതുവരെ ഈ സ്ഥാനം. ഹിമാചലിൽ പാർവ്വതീനദിക്കു കുറുകെയുള്ള ജിയോ പാലമാണ് ഇൻഡ്യയിൽ ഇതിലും വലിയ ബോസ്രിങ് സ്പാനുള്ള പാലം. 120 മീറ്ററാണ് അതിന്റെ സ്പാനിന്റെ നീളം.

ചൈനയിൽ ഇതിലും വലിയ ബോസ്റ്റ്രിങ് സ്പാനുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോൺക്രീറ്റ് നിറച്ച സ്റ്റീൽ റ്റ്യൂബോ കൊണ്ടു നിർമ്മിച്ചവയാണ്. നദിക്കു കുറുകെ ഉള്ളവയും. ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് കൊണ്ടു നിർമ്മിക്കപ്പെട്ടത് എന്നതും കടലിലാണ് എന്നതും പരിഗണിച്ചാൽ വലിയഴീക്കലേത് ഇത്തരത്തിൽ ഒന്നാമത്തേതാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here