പഞ്ചാബില്‍ സിംഹാസനങ്ങള്‍ ഇളകിയെന്ന് അരവിന്ദ് കെജ്രിവാള്‍

പഞ്ചാബില്‍ സിംഹാസനങ്ങള്‍ ഇളകിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തോറ്റ നേതാക്കളുടെ പേര് എണ്ണിപ്പറഞ്ഞു കെജ്രിവാള്‍. അമരീന്ദര്‍ സിങ്, സിദ്ദു എല്ലാവരും തോറ്റുവെന്നും കെജ്രിവാള്‍ പറഞ്ഞു.

അംബേദ്ക്കറും ഭഗത് സിങ്ങും കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നുവെന്നും കഴിഞ്ഞ കാലമത്രയും ഭരണത്തില്‍ ഉണ്ടായിരുന്നവര്‍ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു ചെയ്തതെന്നും കെജ്രിവാള്‍ പറഞ്ഞു. താന്‍ ഭീകരവാദിയാണെന്ന ആരോപണം ജനങ്ങള്‍ തള്ളി കളഞ്ഞെന്നും
രാജ്യത്തെ കൊള്ളയടിക്കുന്നവരാണ് ഭീകരവാദികളെന്നും കെജ്രിവാള്‍ തുറന്നടിച്ചു.

രാജ്യത്ത് പുതിയ വിപ്ലവം രചിച്ചു. രാജ്യത്തെ സംവിധാനം ആണ് മാറേണ്ടതെന്നും പുതിയ രാജ്യം സൃഷ്ടിക്കും എന്ന ലക്ഷ്യം നമുക്ക് എല്ലാവര്‍ക്കും വേണം കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലും പഞ്ചാബിലും ആരംഭിച്ച ഈ വിപ്ലവം രാജ്യത്ത് മുഴുവന്‍ ആരംഭിക്കുമെന്ന് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ചന്നിയെ തോല്‍പ്പിച്ചത് മൊബൈല്‍ റിപ്പയറിംഗ് ഷോപ്പിലെ ജീവനക്കാരന്‍ ആണെന്നും സാധാരണക്കാരന്‍ വിചാരിച്ചാല്‍ പലതും സംഭവിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News