ഒന്നര വയസ്സുകാരിയെ കൊന്ന സംഭവം; മൂത്ത കുട്ടിയെ അമ്മയോടൊപ്പം വിട്ടു

ഹോട്ടലില്‍വെച്ച് അമ്മൂമ്മയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വൈകുന്നേരം 6.15 ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

ശനിയാഴ്ച രാത്രിയാണ് അമ്മൂമ്മ സിപ്‌സിയും കാമുകന്‍ ജോണ്‍ ബിനോയും ചേര്‍ന്ന് ഭാര്യാ ഭര്‍ത്താവ് എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയത്. അമ്മൂമ സിപ്‌സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിച്ച് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News