ദേശീയ തലത്തിൽ സമവാക്യങ്ങൾ മാറ്റിക്കുറിയ്ക്കാൻ ആം ആദ്മി

പഞ്ചാബിലേക്കും പടർന്ന് ദേശീയ തലത്തിൽ സമവാക്യങ്ങൾ മാറ്റുകയാണ് ആം ആദ്മി പാർട്ടി. പാർട്ടി രൂപീകരിച്ചു 10 വര്‍ഷത്തിനകത്താണ് കോണ്‍ഗ്രസിന്റെ തട്ടകത്തിൽ അവരെ തകർത്തു അധികാരത്തിലെത്താൻ കെജ്രിവാളിന് കഴിഞ്ഞത്.

ഗോവയിലും സാന്നിധ്യമറിയിച്ച ആംആദ്മി പ്രതിപക്ഷ നിരയിൽ പുതിയ പരീക്ഷണങ്ങൾക്കാകും ഒരുങ്ങുക.എന്നാൽ അപ്പോഴും കെജ്‌രിവാളിന്റെ പല നിലപാടുകളും ബിജെപിക്ക് ബദലാകാൻ ആംആദ്മിക്ക് സാധിക്കുമോ എന്ന സംശയമാണ് ഉയർത്തുന്നത്.

2011ൽ രാജ്യത്താകെ ആഞ്ഞുവീശിയ അന്നാ ഹസാരെ തരംഗത്തിന്റെ ഉപോൽപ്പന്നമായാണ് ആംആദ്മി പാർട്ടി ജന്മം കൊണ്ടത്.2012 ഡിസംബറിൽ രാജ്യത്തെ ഞെട്ടിച്ച ദില്ലി കൂട്ട ബലാല്‍സംഗത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും ആം ആദ്മിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

2013 ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആംആദ്മിയുടെ രംഗപ്രവേശം.28 സീറ്റുകളാണ് അരവിന്ദ് കെജ്‌രിവാളിന് നേടാൻ കഴിഞ്ഞത്.കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് അധികം ആയുസുണ്ടായിരുന്നില്ലെങ്കിലും 2015ൽ ശക്തമായ സാന്നിധ്യമായാണ് കെജ്‌രിവാളും ആംആദ്മിയും വളർന്നത്.

2014 ലോക്സഭ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിക്കെതിരെ മത്സരിച്ച കെജ്‌രിവാളിന് 2 ലക്ഷത്തിലധികം വോട്ട് ലഭിച്ചതും ബിജെപിയെ ഞെട്ടിച്ചു. 2015ന് ശേഷം കെജ്‌രിവാൾ വലിയ ഒരു ശക്തിയായി മാറുന്നതും നമ്മൾ കണ്ടു.

ബിജെപിക്കെതിരായ പോരാട്ടത്തിൽ കൊണ്‍ഗ്രസിന് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു ഭാഗത്തു നിന്നും തകരുമ്പോഴാണ് ആം ആദ്മി ഓരോ സംസ്ഥാനങ്ങളിലായി ശക്തിയാർജിക്കുന്നത്.പഞ്ചാബിൽ കൂടി അധികാരത്തിൽ എത്തുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ ഒരു ശക്തികേന്ദ്രമായി മാറാനുള്ള ശ്രമത്തിലാണ് കെജ്‌രിവാൾ .

എന്നാൽ ബിജെപിക്ക് ബദലാകാൻ ആംആദ്മിക്ക് കഴിയുമോ എന്ന സംശയം ബാക്കിയാണ്.പൗരത്വ ഭേദഗതി നിയമത്തിൽ ദില്ലിയിൽ കലാപം ആളിക്കത്തിയപ്പോൾ ഇടപെടാൻ പോലും കൂട്ടാക്കാഞ്ഞ ആളാണ് കെജ്‌രിവാൾ.കശ്മീർ വിഷയത്തിലും, ഇതേ ഇരട്ടത്താപ്പ് തന്നെയാണ് കെജ്‌രിവാൾ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News