ഇന്ന് ലോക വൃക്കദിനം…

വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വൃക്കരോഗങ്ങളുടെ ചികിത്സയെയും ആഘാതത്തെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായുമാണ് വൃക്ക ദിനം ലക്ഷ്യമിടുന്നത്.

ആഗോളതലത്തില്‍ ഈ ദിനം ആചരിക്കുന്നത് വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്. വൃക്കരോഗങ്ങളുടെ ആഘാതവും ആവൃത്തിയും കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറയുന്ന ആഗോള ആരോഗ്യ അവബോധ ക്യാമ്പയിനാണ് ലോക വൃക്കദിനം.

ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ഇത് രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുകയും മാലിന്യങ്ങള്‍ മൂത്രമായി കടത്തിവിടാന്‍ സഹായിക്കുകയും ചെയ്യുന്നു. വൃക്കദിനം ആചരിച്ചുതുടങ്ങിയത് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് കിഡ്നി ഫൗണ്ടേഷനും ചേര്‍ന്നാണ്. 2006ലാണ് ലോക വൃക്കദിനം ആദ്യമായി ആചരിച്ചത്.

വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനും വൃക്കരോഗങ്ങളുടെ മൊത്തത്തിലുള്ള ചികിത്സയെയും ആഘാതത്തെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ദിനം ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News