ഗോവയിൽ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 14 ന്

ഗോവയിൽ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്ന് സ്വതന്ത്രർ ബി ജെ പിയെ പിന്തുണയ്ക്കാൻ തയാറായി രംഗത്തുവന്നു.

ഗോവയിൽ 650 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടർന്നും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു. ബിജെപി തുടർ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടിരുന്നു.

അതേസമയം, സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രരുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെ പി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. ഗോവയിലെ ബിജെ പി യുടെ ചുമതലയുള്ള സി ടി രവി ഇക്കാര്യം അറിയിച്ചിരുന്നു. പ്രദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സർക്കാരുണ്ടാകുമെന്ന് ബി ജെപി യുടെ മറ്റൊരു നേതാവ് സദാനന്ദ്​ തനാവദെയും അറിയിച്ചു. ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും സാധ്യതയേറുകയാണ്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News