സുമിയിലെ വിദ്യാർഥിസംഘം ഇന്നോ നാളെയോ ഡൽഹിയിൽ എത്തും

വടക്കു കിഴക്കൻ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ എഴുന്നൂറോളം പേർ പ്രത്യേക ട്രെയിനിൽ യുക്രെയ്നിലെ ലിവിവ് നഗരത്തിൽ എത്തി. പാക്കിസ്ഥാൻ, നേപ്പാൾ, തുനീസിയ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 പേരും സംഘത്തിലുണ്ട്. വിദ്യാർഥികളിൽ ഇരുന്നൂറോളം മലയാളികളുണ്ട്. സുമിയിൽ നിന്ന് ചൊവ്വാഴ്ച പോൾട്ടാവയിലെത്തിയ ശേഷമാണു ലിവിവിലേക്ക് ഇവർ യാത്ര ചെയ്തത്.

കീവിൽ നിന്നു പോളണ്ട് അതിർത്തിയിലേക്കുള്ള ട്രെയിൻ യാത്ര ഇവർ തുടങ്ങി. യുക്രെയ്നിലെ ഇന്ത്യൻ അംബാസഡർ പാർഥ സത്പതി ട്രെയിൻ‍ ഫ്ലാഗ് ഓഫ് ചെയ്തു. കീവിൽ നിന്നു പോളണ്ടിലേക്ക് സാധാരണ1.5 മണിക്കൂർ മാത്രമാണ് സമയമെടുക്കാറുള്ളത്. എന്നാൽ, യുദ്ധ സാഹചര്യത്തിൽ ഒട്ടേറെ പാസ്പോർട്ട് പരിശോധനകളും മറ്റും പൂർത്തീകരിക്കേണ്ടതിനാൽ നടപടികൾ 8 മുതൽ 10 മണിക്കൂ‍ർ വരെ വൈകിയേക്കും. നേരത്തെ പുറപ്പെട്ട ട്രെയിനുകളും പോളണ്ട് അതിർത്തിയിൽ കിടപ്പുണ്ട്. ഇവയിൽ വന്ന അഭയാർഥികളുടെ പരിശോധനകൾ പുരോഗമിക്കുകയാണ്.

നടപടികൾ പൂർത്തിയാക്കിയ ശേഷം സുമിയിൽ നിന്നുള്ള സംഘത്തിനെ പോളണ്ടിലെ ഷെമിസ് എന്ന റെയിൽവേ സ്റ്റേഷനിലെത്തിക്കും. ഷെസോവ് എന്ന സ്ഥലത്താണ് ക്യാംപ്. അവിടെ വിശ്രമിച്ച ശേഷം സാഹചര്യമനുസരിച്ച് ഇന്നോ നാളെയോ 4 വിമാനങ്ങളിലായി ഡൽഹിയിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News