മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഐജാസ് അഹമ്മദിനെ അനുശോചിച്ച് എ വിജയരാഘവന്‍

മാര്‍ക്സിസ്റ്റ് തത്വചിന്ത, ഫാഷിസം, സാമ്രാജ്യത്വം, പോസ്റ്റ്-മോഡേണിസം, പോസ്റ്റ്-കോളോണിയലിസം, വര്‍ഗീയത എന്നീ മേഖലകളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെ വേഗത്തില്‍ ഉള്‍ക്കൊള്ളാനും അവയോട് പ്രതികരിച്ച് ഗൗരവമുള്ള സംഭാവനകള്‍ നല്‍കാനും കഴിഞ്ഞ അക്കാദമിക പ്രമുഖനും ആക്ടിവിസ്റ്റും ആയിരുന്നു ഐജാസ് അഹമ്മദെന്ന് എ വിജയരാഘവന്‍.

മാര്‍ക്‌സിസത്തെക്കുറിച്ച് നിരന്തരം എഴുതുമ്പോഴും ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയതയുടെ ഭീകരതയെയും ഇസ്ലാമിക തീവ്രവാദത്തിന്റെ അപകടത്തെയും പറ്റി അദ്ദേഹം ശക്തമായി ഓര്‍മ്മിപ്പിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്തുവെന്നും വിജയരാഘവന്‍.

മാര്‍ക്‌സിയന്‍ ദര്‍ശനം ഏറെ പ്രാധാന്യത്തോടെയും തെളിച്ചത്തോടെയും വീണ്ടും വീണ്ടും അവതരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ട ആനുകാലിക സാഹചര്യത്തില്‍ ഐജാസിന്റെ മരണം ലോകത്തിനാകെ, പ്രത്യേകിച്ചും ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗത്തിനും കനത്ത നഷ്ടമാണെന്നും ഐജാസ് അഹമ്മദിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും വിജയരാഘവന്‍ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News