കർഷക സമരം ; പടിഞ്ഞാറൻ യുപിയിൽ ബിജെപി നേരിട്ടത് വലിയ തിരിച്ചടി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം ഉറപ്പിച്ചെങ്കിലും ലഭിച്ച സീറ്റുകളുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്.2017ൽ 325 സീറ്റ് ലഭിച്ച ബിജെപിക്ക് ഇത്തവണ 260ഓളം സീറ്റുകളാണ് ലഭിച്ചത്.കർഷക സമരം ശക്തമായ പടിഞ്ഞാറൻ യുപിയിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.

കനലെന്ന് കരുതി ബിജെപിയും കേന്ദ്രവും അവഗണിച്ച കർഷക സമരം രാജ്യത്ത് കാട്ടുതീയായി പടർന്നതോടെ,കർഷകരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങൾ പിൻവലിച്ചു.കർഷക പ്രക്ഷോഭത്തിൽ നിഴലിച്ചു നിന്ന ബിജെപി വിരുദ്ധ വികാരം ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി നൽകുമെന്ന സൂചനകൾ തന്നെയാണ് പ്രധാനമന്ത്രിയെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പ്രേരിപ്പിച്ചത്.

കർഷക സമരം ആളിക്കത്തിയ പടിഞ്ഞാറൻ യുപിയിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്.ബിജെപിക്ക് വോട്ട് നൽകരുതെന്ന് അഭ്യർത്ഥിച്ച് കർഷകർ ഉത്തർ പ്രദേശിൽ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ബിജെപിക്കെതിരെ മിഷൻ യുപിയുമായി കർഷകർ വീടുകൾ കയറിയിറങ്ങി നടത്തിയ ക്യാമ്പയിനുകൾ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന തെളിവുകളാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട തിരിച്ചടികൾ വ്യക്തമാക്കുന്നത്.

2017 ൽ 325 സീറ്റുകൾ നേടിയ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും ഇത്തവണ 260ഓളം സീറ്റുകളിൽ മാത്രമാണ് നേടാൻ സാധിച്ചത്. കഴിഞ്ഞ തവണത്തെ വിജയം അതുപോലെ ആവർത്തിക്കാനായില്ലെങ്കിലും ഭരണം ഉറപ്പിക്കാൻ ബി.ജെ.പിക്കായിട്ടുണ്ട്.

എന്നിരുന്നാലും 2017 ൽ 47 സീറ്റു മാത്രമുണ്ടായിരുന്ന എസ്.പി ഇത്തവണ 125 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. കർഷക സമരം പ്രചരണയുദ്ധമാക്കിയാണ് എസ്.പി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്.ബിജെപിയുടെ പല കോട്ടകളിലും വിള്ളലുകൾ ഇത്തവണ സംഭവിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News