അലോപ്പതി, ആയുർവേദം, ഹോമിയോ ഏകോപനം വേണം ; മുഖ്യമന്ത്രി

രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുന്നതിന് അലോപ്പതി, ആയുർവേദം ഹോമിയോ എന്നിവയുടെ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊല്ലം എൻ എസ്.ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദ രംഗത്ത് വിദഗ്ധരായ ആളുകളെ സൃഷ്ടിക്കാനുള്ള പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകണം.ഒന്നിനെയും വില കുറച്ചു കാണരുത്. രോഗം ഭേദമാക്കാൻ ഏതാണോ നല്ല ചികിത്സ, അത് രോഗിക്ക് നൽകാൻ കഴിയണം.

ഒരിടത്തുതന്നെ അത് നൽകാൻ കഴിയുന്നുണ്ടെങ്കിൽ നന്നായിരിക്കും.മനുഷ്യനെ പരീക്ഷണ വസ്തു ആക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻ.എസ് ബെസ്റ്റ് ഡോക്ടറായി തെരഞ്ഞെടുക്കപെട്ട കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡി വസന്തദാസിനും,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായി നിർവ്വഹിച്ച ഡപ്പ്യൂട്ടി ഡിഎംഒ ആർ.സന്ധ്യക്കും പുരസ്ക്കാരങ്ങൾ മന്ത്രി വി.എൻ.വാസവൻ വിതരണം ചെയ്തു.

മന്ത്രി ചിഞ്ചുറാണി,എം. നൗഷാദ് എം.എൽ.എ. കെ.എസ്.എഫ്.ഇ ചെയർമാൻ കെ വരദരാജൻ പ്രസിഡന്റ് പി രാജേന്ദ്രൻ,സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ,സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻകോടി,ആശുപത്രി സെക്രട്ടറി ഷിബു,മാധവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News