ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് കൂടുതല്‍ ഷോപ്പുകള്‍ തുറക്കും; മന്ത്രി ആന്റണി രാജു

ഹോർട്ടികോർപ്പുമായി ചേർന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ഷോപ്പുകൾ തുറക്കുന്നകാര്യം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ഹോർട്ടികോർപ്പ് തിരുവനന്തപുരം കിഴക്കേകോട്ട ബസ് സ്റ്റാന്റിനോട് ചേർന്ന് സ്ഥാപിച്ച ‘ഷോപ്പ് ഓൺ വീൽസ്’ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഷോപ്പ് ഓൺ വീൽസ്’ എന്ന നൂതന ആശയം സംസ്ഥാനത്ത് നടത്തി വരുന്നത്. സ്‌ക്രാപ്പ് ചെയ്ത് വിൽക്കേണ്ട വാഹനങ്ങൾ നവീകരിച്ച് എങ്ങനെ കെ.എസ്.ആർ.ടിസിക്ക് വരുമാനവും പൊതുജനങ്ങൾക്ക് സൗകര്യവും ഡിപ്പാർട്ട്‌മെന്റുകൾക്ക് ലാഭവുമുണ്ടാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയമുണ്ടായതെന്നും സംസ്ഥാനത്ത് കെ.റ്റി.ഡി.സി, മിൽമ, ഹോർട്ടികോർപ്പ്, കുടുംബശ്രീ, സിവിൽസ് സപ്ലൈസ് കോർപ്പറേഷൻ തുടങ്ങി വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ ഷോറൂമുകൾ ഷോപ്പ് ഓൺ വീൽസ് പദ്ധതി പ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹോർട്ടികോർപ്പിന്റെ ഉൽപ്പന്നങ്ങൾ വിവിധ സ്ഥലങ്ങളിലേക്കെത്തിക്കാൻ കെ.എസ്.ആർ.ടിസിയുടെ ലോജിസ്റ്റിക് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.മൃഗസംരക്ഷണവകുപ്പുമായി ചേർന്നുകൊണ്ട് കേരള ഫീഡ്‌സിന്റെ ഉൽപ്പന്നങ്ങൾ ഈ സൗകര്യം വഴി വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നുണ്ട്.

മൂന്നാറിൽ കെ.എസ്.ആർ.ടിസി ആരംഭിച്ചിട്ടുള്ള ടൂറിസം പദ്ധതിയിൽ ഹോർട്ടികോർപ്പിന്റെ സ്‌ട്രോബറി പാർക്ക് ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളെ കോർത്തിണക്കിക്കൊണ്ട് ഓരോ മേഖലയെയും എങ്ങനെ ലാഭത്തിലാക്കാമെന്ന ചിന്തയിലാണ് പുതിയ ആശയങ്ങൾ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡെപ്യൂട്ടി മേയർ പി.കെ രാജു പഴം-പച്ചക്കറികളുടെ ആദ്യ വിൽപ്പന നടത്തി. ഹോർട്ടികോർപ്പ് ചെയർമാൻ എസ്.വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ജെ.സജീവ് റീജിയണൽ മാനേജർ രാഖി തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News