തെരഞ്ഞെടുപ്പിലെ കനത്ത തകർച്ച ; കേരളത്തിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും

തെരഞ്ഞെടുപ്പിലെ കനത്ത തകർച്ച രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയെ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം കൈയാളുന്ന പ്രാദേശിക പാർട്ടിയാക്കി മാറ്റി എന്നത് മാത്രമല്ല പാർട്ടിയുടെ ഭാവിയെ തന്നെ തുലാസിലാക്കുകയാണ്.

ഹൈക്കമാൻറിന്റെയും അതു വഴി കെ സി വേണുഗോപാലിന്റെയും മേധാവിത്വവും ഇനി മുതൽ ദുർബലമാകും.കേരളത്തിലെ കോൺഗ്രസിൽ ഈ തോൽവി വലിയ മാറ്റങ്ങളാകും സൃഷ്ടിക്കുക.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിൽ നിന്നും ജനങ്ങളിൽ നിന്നും കോൺഗ്രസ് പാർട്ടി എന്നന്നേക്കുമായി പടിയിറങ്ങുന്നതിന്റെ മുന്നൊരുക്കമാണ് പ്രതിഫലിക്കുന്നത്.

ഉയർത്തിക്കാണിക്കാൻ വിശ്വാസമുള്ള മുഖം ഇല്ല എന്നതും സംഘടന ചലിപ്പിക്കാൻ പോന്ന സംഘാടകർ ഇല്ല എന്നതുമാണ് കോൺഗ്രസിൻറെ ദുർവിധിക്ക് കാരണം.

തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ദേശീയ പാർട്ടിയായ കോൺഗ്രസിനെ ഛത്തീസ്​ഗഡ്,രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രാദേശിക പാർട്ടിയായി ചുരുക്കി എന്നതാണ് സത്യം. ഹൈക്കമാൻഡ് എന്നത് ഒരു നേതൃ പദവിയിലും ഇല്ലാത്ത രാഹുൽഗാന്ധിയിലേക്ക് ഒതുങ്ങിയതും തോൽവിക്ക് ആക്കം കൂട്ടാൻ‌ ഇടയാക്കി.

സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിന്റെ പതനത്തിന് കൂടിയാകും ഈ പരാജയം വഴി തുറക്കുക.കേരളത്തിലെ കോൺ​ഗ്രസിലും ഇത് പ്രതിഫലിക്കും.വരാനിരിക്കുന്ന രാജ്യസഭാ സീറ്റ് നിർണയത്തിൽ ഈ പോര് എങ്ങനെയാകുമെന്ന് കണ്ടറിയണം.

കോൺഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തിന് ആക്കം കൂട്ടുന്നതാണ് ഈ തോൽവി. പഞ്ചാബ്, ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കും മറ്റു പാർട്ടികളിലേക്കും ചേക്കേറുന്ന കാഴ്ച വിദൂരമല്ല.

കേരളത്തിൽ കോൺഗ്രസിന്റെ അവസാന വാക്ക് ഹൈക്കമാൻഡ് എന്നതിനും മാറ്റം ഉണ്ടാകും. കാര്യങ്ങള്‍ ഇവിടെ തീരുമാനിച്ചാൽ മതി എന്ന രീതിയിലേക്ക് സംഘടന മാറും ഒപ്പം ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News