ADVERTISEMENT
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിൽ പ്രതികരിച്ച് നേതാക്കൾ. നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്ന് ശശി തരൂർ തുറന്നടിച്ചു. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും തരൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ശശി തരൂരിൻറെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.
ഒരു കാര്യം വ്യക്തമാണ് — നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.
മതേതര പാർട്ടികൾ നിലപാട് തിരുത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബി.ജെ.പിക്കെതിരെ ദേശീയ ഐക്യം വേണമെന്നും ഒരുമിച്ച് നിന്നാൽ ബി.ജെ.പിയെ നേരിടാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനക്ക് തയ്യാറാകണമെന്നാണ് ഷിബു ബേബി ജോണിന്‍റെ അഭിപ്രായം.തുടർച്ചയായി എന്തുകൊണ്ട് പരാജയപ്പെടുന്നൂവെന്ന് നേതൃത്വം പരിശോധിക്കണം. ബി ജെ പിയെ തുറന്നുകാട്ടാൻ കോൺഗ്രസിന് ആകുന്നില്ലെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.