യുക്രൈൻ സംഘർഷം; ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പുമായി റഷ്യ

യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പുമായി റഷ്യ. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ മുതല്‍ ആണവയുദ്ധമുണ്ടാകുമോ എന്ന് ലോകം ഭയന്നിരുന്നു. എന്നാല്‍ ഈ ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് റഷ്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അല്‍പ സമയത്തിന് മുന്‍പ് യുക്രൈനിലെ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി സംസാരിച്ചിരുന്നു. നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിച്ചിരുന്നു. ദുര്‍ബലരായ, പ്രതിരോധിക്കാന്‍ കഴിവില്ലാത്ത ആളുകളെ ലക്ഷ്യം വയ്ക്കുന്നതിനേക്കാള്‍ മോശമായ ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം. റഷ്യയുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ യുക്രൈന് കൂടുതല്‍ പിന്തുണ നല്‍കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 17 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് യുക്രൈന്റെ വാദം. റഷ്യയുടെ ആക്രമണത്തിന്റെ വിഡിയോ യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി പങ്കുവച്ചിരുന്നു. നിരവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News