ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനുള്ള തീരുമാനങ്ങൾ കൈകൊണ്ട് ഖത്തർ മന്ത്രിസഭ. വാഹനങ്ങളിലും, തുറന്നതും അടച്ചതുമായ പൊതു സ്വകാര്യ സ്ഥലങ്ങളിലെ പരിപാടികളിലെ ആളുകളുടെ
പങ്കാളിത്ത ശേഷിയിലും ഇളവുകൾ വരുത്തി.

വിവാഹങ്ങൾ, കായിക ഇവന്റുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഇവന്റുകൾ, റെസ്റ്റോറന്റകൾ, കഫേകൾ, എന്നിവിടങ്ങളില്‍ വാക്സിൻ സ്വീകരിക്കാത്ത 20% പേരെ വരെ അനുവദിക്കും.

മാർച്ച് 12 ശനിയാഴ്ച മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരും.രാജ്യത്ത് സംഘടിപ്പിക്കുന്ന എല്ലാ ഇൻഡോർ പൊതു സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാണ്.

പൊതുജനാരോഗ്യ മന്ത്രാലയം നിർണ്ണയിച്ചിട്ടുള്ള ആരോഗ്യ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News