തൊഴിൽ മേഖലയിൽ പരിഷ്ക്കാരവുമായി കുവൈറ്റ്

കുവൈറ്റിൽ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രൊഫഷനുകളിൽ കൂടി മിനിമം യോഗ്യത നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചു.സ്വിമ്മിംഗ് ലൈഫ് ഗാർഡ്, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, സ്കൂബ ഡൈവിംഗ് ഇൻസ്ട്രക്ടർ, വാട്ടർ സ്കെയിംഗ് കോച്ച്, വാട്ടർ സ്കെയിംഗ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് പുതിയ യോഗ്യത നിശ്ചയിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചത്.

ഈ ജോലികൾ ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

രാജ്യത്തെ തൊഴിൽ വിപണയിൽ മികച്ച ഗുണനിലവാരമുള്ള തൊഴിലാളികളെയും പ്രൊഫഷനുകളെയും മാത്രം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള സർക്കാർ ഇടപെടൽ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലും തസ്തികകളിലും മിനിമം യോഗ്യത നിശ്ചയിക്കുന്ന നടപടികൾ ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News