കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പ് വർധിക്കും

കുവൈത്തിൽ അടുത്ത ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് മുന്നറിയിപ്പ്.

അന്തരീക്ഷ താപ നില 7 ഡിഗ്രി സെൽഷ്യസ് വരെ ആയി കുറയുമെന്ന് കാലവസ്ഥാ വിദഗ്ദൻ ബദർ അൽ അമീറ അറിയിച്ചു. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ശക്തമായ ശീതകാറ്റിനെ തുടർന്ന് ആണ് താപ നില കുറയുക.
എന്നാൽ ആഴ്ചയുടെ അവസാനത്തോടെ കൂടി ഈ വർഷത്തെ ശൈത്യ കാലം അവസാനിക്കുകയും ചെയ്യും.
രാജ്യത്ത് മൂടിക്കെട്ടിയ കാലവസ്ഥായാകും അനുഭവപ്പെടുക. ഇതോടൊപ്പം പൊടിക്കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ദർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News