ഖാദി മേഖലയുടെ മൗലികമായ പുനഃസംഘാടനം നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. മേഖലയുടെ സമഗ്ര മാറ്റത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വഞ്ചിയൂരില്‍ പുതുതായി ആരംഭിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂല്യവര്‍ധനവിലൂടെയും വൈവിധ്യവത്കരണത്തിലൂടെയും ഉപഭോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയാണ് പുതിയ ഷോറൂമിന്റെ ലക്ഷ്യം.
ഷോറൂമില്‍ ഇതിനായി ഡിസൈനറെയും നിയമിച്ചിട്ടുണ്ട്.ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ഡോ. ബി. അശോക് ഏറ്റുവാങ്ങി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കൗണ്‍സിലര്‍ ഗായത്രി ബാബു, ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.