ADVERTISEMENT
അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. അനുബന്ധരേഖകളും നടപ്പുസാമ്പത്തിക വർഷത്തെ സാമ്പത്തികാവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും.
കേരളത്തെ കൂടുതൽ മുന്നോട്ടുനയിക്കുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. ത്വരിത വികസനത്തിനൊപ്പം കാൽ നൂറ്റാണ്ടിൽ കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള കർമപരിപാടികൾക്കാണ് സർക്കാർ രൂപം നൽകുന്നത്.
വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലും ഉൽപ്പാദനവും ലക്ഷ്യമിടുന്നു. കൃഷി, വ്യവസായം, മൂല്യവർധിത ഉൽപ്പന്ന നിർമാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികൾ രൂപപ്പെടുത്തണം.
നല്ല മണ്ണും ജലവും വെളിച്ചവും തൊഴിൽ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുൻഗണന. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സർവതല സ്‌പർശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.