
വടകര ഓർക്കാട്ടേരിയിൽ ബോംബ് സോഫ്ടനത്തിൽ ആർ എസ് എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു. ഓർക്കാട്ടേരി മണപ്പുറം പുളിയുള്ളതിൽ പ്രവീണി(32)നാണ് സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റത്. മണപ്പുറം പുതിയെടുത്ത് കുളത്തിന് സമീപത്താണ് സ്ഫോഫോടനം നടന്നത്.
രാത്രി ഒമ്പതോടെ പ്രവീണിൻ്റെ കൈയ്യിൽ നിന്ന് ഉഗ്രസ്ഫോടനശേഷിയുള്ള ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി.
വലത് കൈപ്പത്തി അറ്റ നിലയിലാണ്. കാലിനും ഗുരുതര പരുക്കേറ്റു.
ഓർക്കാട്ടേരിയിലെ സജീവ ആർ എസ് എസ് പ്രവർത്തകനാണ് ഇയാൾ. എടച്ചേരി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here