ഐ എസ് എൽ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ജംഷെദ്പുർ എഫ്.സി പോരാട്ടം

ഐ എസ് എൽ ആദ്യ സെമിയിലെ ആദ്യപാദ മത്സരത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ജംഷെദ്പുർ എഫ്.സിയെ നേരിടും. രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം.

സീസണിൽ 2 തവണ മുഖാമുഖം വന്നപ്പോഴും ജംഷെദ്പൂരിനെ കീഴടക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. നീണ്ട 6 വർഷത്തിന് ശേഷമാണ് ISL ൽ ബ്ലാസ്റ്റേഴ്സ് സെമി കളിക്കുന്നത്.

സൂപ്പര്‍ലീഗില്‍ കൊമ്പന്മാർ ഏറ്റവും അധികം ജയം നേടിയതും, കൂടുതല്‍ ഗോളടിച്ചതും, തോല്‍വിയറിയാതെ ഏറെ മത്സരങ്ങള്‍ പിന്നിട്ടതുമെല്ലാം ഈ സീസണിലാണ്.

അഡ്രിയാൻ ല്യൂണ നായകനായ ടീമിന്റെ പരിശീലകൻ സെർബിയക്കാരൻ ഇവാൻ വുകുമനോവിച്ചാണ്. ലെഫ്റ്റ് ബാക്ക് നിഷു കുമാറും മധ്യനിര താരം ജീക്സൺ സിങ്ങും പ്രതിരോധ നിര താരം ഹർമൻജ്യോത് ഖാബ്രയും മത്സരത്തിൽ കളിക്കും. അതേസമയം ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളാണ് ജംഷെദ്പുർ എഫ്സി . ആദ്യ സെമിയുടെ രണ്ടാം പാദ മത്സരം ചൊവ്വാഴ്ച വാസ്കോ തിലക് മൈതാനിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News