കേന്ദ്ര നയങ്ങൾക്ക്‌ ബദലായി കേരള മോഡൽ

കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര സാമ്പത്തിക നയങ്ങൾക്ക്‌ ബദലായി കേരള മോഡലാണ്‌ മുന്നോട്ടുവെയ്‌ക്കുന്നതെന്നും രണ്ടാം പിണറായി സർക്കാരിന്റെ പൂർണ ബജറ്റ്‌ അവതരിപ്പിച്ച്‌ ധനമന്ത്രി വ്യക്‌തമാക്കി.

ദേശീയ അന്തർദേശീയ തലങ്ങളിൽ കേരളം പ്രശംസനീയമായ നേട്ടമാണ്‌ കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്‌. മികച്ച ഭരണ നിർവ്വഹണ സംവിധാനവും കേരളത്തിലേതാണ്‌.

സാമ്പത്തിക വർഷത്തിൽ ജിഎസ്‌ടി വരുമാന വളർച്ചയിൽ 14.5 ശതമാനം വളർച്ചനേടി. ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണ്‌. ലോകസമാധാനത്തിനായി 2 കോടി മാറ്റി വെയ്‌ക്കും . കേരളത്തിൽ ലോകസമാധാന സമ്മേളനം വിളിച്ചുചേർക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾക്ക്‌ തുടക്കമിടും. സർവ്വകലാശാലകൾക്ക്‌ 200 കോടി മാറ്റിവെയ്‌ക്കും. സർവ്വകലാശാലകളിൽ 1500 പുതിയ ഹോസ്‌റ്റൽ മുറികളും 250 രാജ്യാന്തര മുറികളും നിർമ്മിക്കും. മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പ്‌ 150 പേർക്ക്‌ നൽകും.

പ്രധാന പ്രഖ്യാപനങ്ങൾ

ജില്ലാ സ്‌കിൽ പാർക്കുകൾക്കായി 350 കോടി

മൈക്രോ ബയോളജി സെന്റർ ഓഫ്‌ എക്‌സലൻസ്‌ സ്ഥാപിക്കും

ഫൈവ്‌ ജി മൊബൈൽ സേവനം വേഗത്തിലാക്കും

ഉന്നതവിദ്യാഭ്യാസത്തിന്‌ 200 കോടി

കണ്ണൂരിൽ പുതിയ ഐടി പാർക്ക്‌

കൊല്ലത്ത്‌ ടെക്‌നോപാർക്ക്‌

നാല്‌ ഐടി ഇടനാഴികൾ നിർമ്മിക്കും

ഐ ടി സ്ഥാപനങ്ങളിൽ സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ്‌

സർവ്വകലാശാലകൾക്ക്‌ 200 കോടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News