സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍നിന്ന് 200 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് ബജറ്റില്‍ നിർണായക വിഹിതം.സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു.

ഓരോ സർവകലാശാലയ്ക്കും 20 കോടി വീതം നൽകും. മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിനായി കിഫ്ബിയിൽ നിന്ന് 100 കോടി അനുവദിക്കും. തിരുവനന്തപുരത്തായിരിക്കും ഈ പാർക്ക് നിലവിൽ വരികയെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോ-ബയോ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സർവകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കും

സർവകലാശാലകളോട് ചേർന്ന് 1,500 പുതിയ ഹോസ്റ്റൽ മുറികൾ സ്ഥാപിക്കും. സ്‌കിൽ പാർക്കുകൾക്ക് 350 കോടി നീക്കിവെക്കും. ഇവ എല്ലാ ജില്ലകളിലും സ്ഥാപിക്കും.

കണ്ണൂരിൽ പുതിയ ഐ.ടി. പാർക്ക് സ്ഥാപിക്കും. കണ്ണൂർ, കൊല്ലം ഐ.ടി. പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി അനുവദിക്കും.

സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കും. ഇതിനായി ആയിരം കോടി നീക്കിവെക്കും. കൊച്ചി കണ്ണൂർ വിമാനത്താവളങ്ങളോടു ചേർന്നാകും ഇവ സ്ഥാപിക്കുക. ഡിജിറ്റൽ സർവകലാശാലയ്ക്ക് സമീപം ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here