ദേശീയപാത 66ന് സമാന്തരമായി ഐടി ഇടനാഴികള്‍

25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

‘ആഗോളവത്ക്കരണത്തിന് ബദലായി പുതിയ കേരള മോഡല്‍ നയങ്ങള്‍ വളര്‍ത്താനാണ് ഞങ്ങളുടെ ശ്രമം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2022-23 വര്‍ഷത്തില്‍ കേരളം നേരിടേണ്ടി ദുരന്തസമാനമായ സാഹചര്യമായി വിലക്കയറ്റം മാറുകയാണ്. വിലകയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.

ഈ സര്‍ക്കാര്‍ ഒരു ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ സമാനമായി ഉയര്‍ത്താന്‍ കഴിയണം എന്നതാണ് ലക്ഷ്യം.

കേരളത്തെ സംബന്ധിച്ച് ഇത് അസാധ്യമായ ഒന്നല്ല. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് കേരളം. വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കുന്ന മനുഷ്യവിഭവശേഷിയും നമുക്കുണ്ട്. ഇതിനോടൊപ്പം അറിവിന്റെ അനന്തസാധ്യതകളും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷ്യമിട്ട നേട്ടം ഉദ്ദേശിച്ചതിലും നേരത്തെ നമുക്ക് പൂര്‍ത്തീകരിക്കാനാകും. ഇതിലേക്കുള്ള ഒരു പുതിയ വികസന കാഴ്ചപ്പാടാണ് ബജറ്റിലൂടെ പ്രഖ്യാപിക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം-കൊല്ലം, ആറുവരി പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനത്തെ നിലവിലുള്ള ഐടി കേന്ദ്രങ്ങളില്‍ നിന്നാകും ഉത്ഭവിക്കുക.

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തില്‍ നിന്ന് കൊല്ലത്തേക്ക്, എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്തല, കോഴിക്കോട്-കണ്ണൂര്‍ എന്നിവിടങ്ങളാണ് നിര്‍ഷ്ട ഇടനാഴികള്‍. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും. 15 മുതല്‍ 25 ഏക്കര്‍വരെ ഏറ്റെടുത്തുകൊണ്ടാകും പാര്‍ക്ക് സ്ഥാപിക്കുക. ഐടി ഇടനാഴി വിപുലീകരണത്തിന്റെ ഭാഗമായി കൊല്ലത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി സൗകര്യം സ്ഥാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News