കുടുംബശ്രീക്ക് 260 കോടി രൂപ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത പ്രഖ്യാപനം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 10.23 ശതകോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷം 12 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക യജ്ഞം നടത്തുന്നതാണ്.

അതേസമയം, കുടുംബശ്രീ പദ്ധതികളുടെ വിഹിതത്തിന് പുറമേ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നൈപുണ്യ പദ്ധതിക്കും ഇത്തവണ കേരള ബജറ്റില്‍ ഇടംനല്‍കിയിട്ടുണ്ട്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പദ്ധതിയും ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here