അങ്കമാലിയില്‍ വാഹനാപകടം ; ഒരു മരണം

അങ്കമാലി വേങ്ങൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.എടപ്പാൾ സ്വദേശി ഷാഫിയാണ് മരിച്ചത്.എടപ്പാളിൽ നിന്നും തടി കയറ്റിക്കൊണ്ടു വന്ന മിനി ലോറി മറ്റൊരു വാഹനത്തിൻ്റെ പിറകിലിടിച്ചായിരുന്നു അപകടം.
അങ്കമാലി കാലടി റോഡിൽ വേങ്ങൂർ സെന്‍റ്.ജോർജ് ചാപ്പലിന് മുന്നിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.

എടപ്പാളിൽ നിന്നും തടി കയറ്റിക്കൊണ്ടുവന്ന മിനിലോറി തൊട്ടു മുൻപിൽ പോവുകയായിരുന്ന വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍,  മിനിലോറിയുടെ ഇടതുവശത്തെ സീറ്റിൽ ഇരുന്നിരുന്ന എടപ്പാൾ സ്വദേശി പുത്തൻപള്ളി വീട്ടിൽ ഷാഫി മരിച്ചു.

വാഹനത്തിൽ കുടുങ്ങിക്കിടന്ന ഷാഫിയെ  അഗ്നിരക്ഷാസേന എത്തി  ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗങ്ങൾ  മുറിച്ച് മാറ്റിയാണ്  പുറത്തെടുത്തത് .

ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അതേ സമയം മിനി ലോറിയുടെ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

നെല്ല് കയറ്റിപ്പോവുകയായിരുന്ന വാഹനത്തിന്‍റെ പിറകിലാണ് മിനിലോറി ഇടിച്ചതെങ്കിലും ആ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here