സിയാലിന്റെ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിങ്‌ കമ്പനി

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി സിയാലിന്റെ മാതൃകയില്‍ മാര്‍ക്കറ്റിങ്ങ് കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ
ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഈ പ്രഖ്യാപനം നടത്തിയത്.

കാര്‍ഷിക വിഭവങ്ങളുടെ സംസ്‌കരണത്തിനായി മൂല്യവര്‍ദ്ധനവിനുള്ള സൗകര്യങ്ങള്‍ കൂടുതലായി സൃഷ്ടിക്കണമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ചൂണ്ടിക്കാട്ടി.

അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരു വലിയ വിപണി നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും സൗകര്യമുള്ള പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ വ്യവസായ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ 100 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വരുമ്പോള്‍ മാര്‍ക്കറ്റിങ്ങ് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

അതേസമയം, വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരെയും വ്യവസായ വാണിജ്യ സംരംഭകരെയും സഹകരിപ്പിച്ച് കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനായി. സിയാലിന്റെ മാതൃകയില്‍ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി രൂപീകരിക്കും. 100 കോടി രൂപ മൂലധനമുള്ള ഒരു മാര്‍ക്കറ്റിങ്ങ് കമ്പനിയായിരിക്കും ഇത്. ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ്‌ ഗുണമേന്മ ഉറപ്പുവരുത്തല്‍ മാര്‍ക്കറ്റിങ്‌ ഉള്‍പ്പെടെയുള്ള ചുമതലകള്‍ കമ്പനി നിര്‍വഹിക്കും. സര്‍ക്കാരിന്റെ ഷെയറില്‍ ഐ.ടി പദ്ധതിക്കായി ഈ വര്‍ഷം തന്നെ 20 കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here