ഗതാഗത കുരുക്കിനും പരിഹാരം ; 6 പുതിയ ബൈപ്പാസുകള്‍

സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സർക്കാർ.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു.

തുറമുഖങ്ങൾ, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി രൂപ നീക്കിവെച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയിൽ നിന്ന് ഈ വർഷം 200 കോടി നീക്കിവെച്ചു. ആറ് ബൈപാസുകൾ നിർമിക്കുന്നതിനായി 200 കോടി രൂപ മാറ്റിവെക്കും.

തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നൽകും.കെഎസ്ആർടിസിക്ക് നടപ്പു സാമ്പത്തിക വർഷത്തിൽ സർക്കാർ സഹായമായി ഇതിനോടകം 1822 കോടി രൂപ നൽകി.

മാർച്ച് അവസാനത്തോടെ ഇത് രണ്ടായിരം കോടിക്ക് മുകളിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തുന്നുവെന്നും കൂടാതെ ഡിപ്പോകൾ വിപുലികരിക്കുന്നതിന് 30 കോടി രൂപ കൂടി വകയിരുത്തുന്നുവെന്നും മന്ത്രി പ്രഖ്യാപിച്ചു.

ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് 20 കോടിയും ബസുകളെ സിഎൻജി, എൽഎൻജി, ഇലക്ട്രിക്ക് എന്നിവയിലേക്ക് മാറ്റുന്നതിനായി 50 കോടിയും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News