ടൂറിസം പദ്ധതികള്‍ സമുദ്രത്തിലേക്കും; കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം പദ്ധതി

കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ സമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

കോവളം, കൊല്ലം കൊച്ചി ബേപ്പൂര്‍ മംഗലാപുരം, ഗോവ എന്നിവയെ ബന്ധപ്പെടുത്തിയാണ് സമുദ്ര ടൂറിസം പദ്ധതി നടപ്പാക്കുകയെന്ന് ധന മന്ത്രി അറിയിച്ചു. 5 കോടി രൂപയാണ് ഇതിനായി ഈ വര്‍ഷം നീക്കിവച്ചിരിക്കുന്നത്.

ആലപ്പുഴ കോട്ടയം ജില്ലകള്‍ക്ക് ബീച്ച് ടൂറിസത്തിന് അപ്പുറത്ത് കേരളം സമുദ്ര ടൂറിസം മേഖലയിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ കൊച്ചി ജല മെട്രോ പദ്ധതിക്കായി 150 കോടി രുപയും, ശബരിമല വിമാനത്താവളത്തിന്റെ ഡിപിആറിനായി രണ്ട് കോടി രൂപയും നീക്കിവച്ചു.

തിരുവനന്തപരുംകൊല്ലം, ആറുവരിപാതയായി വികസിപ്പിക്കുന്ന ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനത്തെ നിലവിലുള്ള ഐടി കേന്ദ്രങ്ങളില്‍ നിന്നാകും ഉത്ഭവിക്കുക. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തില്‍ നിന്ന് കൊല്ലത്തേക്ക്, എറണാകുളംകൊരട്ടി, എറണാകുളംചേര്‍ത്തല, കോഴിക്കോട്കണ്ണൂര്‍ എന്നിവിടങ്ങളാണ് നിര്‍ഷ്ട ഇടനാഴികള്‍.

ആറു ബൈപ്പാസ് റോഡുകള്‍ക്ക് 200 കോടി രൂപയും ബജറ്റ് വകയിരുത്തി. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ ഈ വര്‍ഷം വകയിരുത്തും. കെഎസ്ആര്‍ടിസിയുടെ കീഴില്‍ 50 പമ്പുകള്‍ കൂടി ആരംഭിക്കും. സിഎന്‍ജി ബസുകള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News