സംസ്ഥാന ബജറ്റ് 2022; വന്യജീവി ആക്രമണം തടയാനായി 25 കോടി രൂപ

സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാനായി 25 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിൽ 7 കോടി വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായത്തിനായി നൽകും.

വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റ് ചികിത്സ തേടിയവര്‍ക്കും ആശ്വാസപ്രഖ്യാപനമാണ് ഇത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുകയാണ്.

കാര്‍ഷിക മേഖലകളിലേക്ക് കടന്നുകയറിയുള്ള വന്യജീവി ആക്രമണങ്ങളിലൂടെ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് 7 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.

കേരളത്തില്‍ കാലങ്ങളായി കര്‍ഷകര്‍ നേരിടുന്ന പ്രശ്നമാണ് വന്യമൃഗശല്യം. ഒരു വര്‍ഷത്തിനിടെ നാലുകര്‍ഷകരാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക ഇന്‍ഷൂറന്‍സ് നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും നേരത്തെ പ്രതിപക്ഷമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News