കുട്ടനാടിന് കൈത്താങ്ങ്; വെള്ളപ്പൊക്കം നേരിടാന്‍ 140 കോടി രൂപ

വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു. എല്ലാ വര്‍ഷവും വെള്ളപ്പൊക്കക്കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കും.

കുട്ടനാട്ടില്‍ നെല്‍കൃഷി ഉല്‍പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തി. കാര്‍ഷിക മേഖലയ്ക്ക് 851 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി വ്യക്തമാക്കി. കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

കോവളം, കൊല്ലം കൊച്ചി ബേപ്പൂര്‍ മംഗലാപുരം, ഗോവ എന്നിവയെ ബന്ധപ്പെടുത്തിയാണ് സമുദ്ര ടൂറിസം പദ്ധതി നടപ്പാക്കുകയെന്ന് ധന മന്ത്രി അറിയിച്ചു. 5 കോടി രൂപയാണ് ഇതിനായി ഈ വര്‍ഷം നീക്കിവച്ചിരിക്കുന്നത്.

ആലപ്പുഴ കോട്ടയം ജില്ലകള്‍ക്ക് ബീച്ച് ടൂറിസത്തിന് അപ്പുറത്ത് കേരളം സമുദ്ര ടൂറിസം മേഖലയിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ കൊച്ചി ജല മെട്രോ പദ്ധതിക്കായി 150 കോടി രുപയും, ശബരിമല വിമാനത്താവളത്തിന്റെ ഡിപിആറിനായി രണ്ട് കോടി രൂപയും നീക്കിവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here