
2020ല്‍ സ്ഥാപിതമായ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഏഴുകോടി രൂപ ബജറ്റില്‍ വിഹിതം അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വകലാശാലയിലെ പഠന വസ്തുക്കള്‍ തയ്യാറാക്കല്‍, അക്കാദമിക് ബ്ലോക്കിന്റെ നവീകരണം, സൈബര്‍ സെന്റര്‍, പ്രാദേശിക പഠന കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഏഴുകോടി രൂപ അനുവദിച്ചത്.
സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരം 2022-23ല്‍ തന്നെ നിര്‍മാണം ആരംഭിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല എന്നിവയുടെ ആസ്ഥാനമന്ദിര നിര്‍മാണത്തിന് എംഎഡിപി എന്ന ഹെഡില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമായിട്ടാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സര്‍ക്കാര്‍ സ്ഥാപിച്ചത്. വിദൂര വിദ്യാഭ്യാസ കോഴ്സുകളും ഓണ്‍ലൈന്‍ കോഴ്സുകളും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ സാധ്യതകളുടെ പുതിയ വാതായനം തുറക്കപ്പെടുമെന്നായിരുന്നു സര്‍വകലാശാലാ സ്ഥാപനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം.
അതേസമയം, ഉന്നത വിദ്യാഭ്യാസരംഗത്തെ നവീകരണം ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് 150 പേര്‍ക്ക്. 1750 ഹോസ്റ്റല്‍ മുറികളുടെ നവീകരണത്തിന് 100 കോടിയും ബജറ്റില്‍ അനുവദിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here