
പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടുള്ള ബജറ്റുകൂടിയാണ് ഇത്തവണത്തേത്. സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപയും ബജറ്റ് വകയിരുത്തി.
സംസ്ഥാനത്തെ ഗ്രാമീണ മേഖലയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പദ്ധതിയെന്ന് വ്യക്തമാക്കിയായിരുന്നു സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രഖ്യാപനം. ഇതോടെ റേഷന്‍ സൗകര്യങ്ങള്‍ വീട്ടുപടിക്കല്‍ ലഭിക്കുന്ന സ്ഥിതിയുണ്ടാവും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മണ്‍റോ തുരുത്തില്‍ മാതൃക വീടു നിര്‍മാണത്തിനായി 2 കോടി രൂപയും ബജറ്റ് നീക്കിവച്ചു. കുട്ടനാട് മേഖലയില്‍ പ്രത്യേക വീടു നിര്‍മാണത്തിനായി 2 കോടി രൂപയും നീക്കിവച്ചു. കാലാവസ്ഥാവ്യതിയാന പഠന പദ്ധതിക്ക് 5 കോടി രൂപയും ബജറ്റ് നീക്കിവച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here