വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി; ഉന്നത- പൊതുവിദ്യാഭ്യാസരംഗത്തിന് പ്രത്യേക പാക്കേജുമായി സംസ്ഥാന സർക്കാർ

പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി രൂപ വകയിരുത്തുമെന്ന് സംസ്ഥാന സർക്കാർ. ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി രൂപയും വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി രൂപയും അനുവദിച്ചതായും ബജറ്റിൽ ധനമന്ത്രി പറഞ്ഞു.

ശ്രീനാരായണ​ഗുരു ഓപ്പൺ സർവ്വകലാശാലയുടെ കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും.
ഹരിതക്യാംപസുകൾക്കായി അഞ്ച് കോടി. മലയാളം സ‍ർവകലാശാല ക്യാംപസ് നി‍ർമ്മാണത്തിനും ഫണ്ട് വകയിരുത്തി.

  • ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു

  • സർവകലാശാല ക്യാമ്പസു്കളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും

  • സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് ഇതിനായി 200 കോടി

  • ഹോസ്റ്റലുകളോട് ചേർന്ന് ഇൻറർനാഷണൽ ഹോസ്റ്റലുകൾ

  • 1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും

അതേസമയം കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ചു. കേന്ദ്ര സാമ്പത്തിക നയങ്ങൾക്ക്‌ ബദലായി കേരള മോഡലാണ്‌ മുന്നോട്ടുവെയ്‌ക്കുന്നത്.ദേശീയ അന്തർദേശീയ തലങ്ങളിൽ കേരളം പ്രശംസനീയമായ നേട്ടമാണ്‌ കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്‌. മികച്ച ഭരണ നിർവ്വഹണ സംവിധാനവും കേരളത്തിലേതാണ്‌.

ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കൊവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News