യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോര്‍ക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

യുദ്ധഭൂമിയില്‍ നിന്ന് 3123 പേരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷിതമായി കേരളത്തില്‍ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News