വഴിയോരക്കച്ചവടക്കാർക്ക് സോളാർ പുഷ് കാർട്ട്

വഴിയോരകച്ചവടക്കാർക്ക് വൈദ്യുതി ഉറപ്പാക്കാൻ സോളാർ പുഷ്കാർട്ട് ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ. ആഴക്കടൽമത്സ്യബന്ധനബോട്ടുകളിൽ ഒരു കി.വാട്ടിൻ്റെ സോളാർ പാനൽ സ്ഥാപിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പറഞ്ഞു.

അതേസമയം, ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍ ബജറ്റിലെ പ്രധാന ലക്ഷ്യം. 2022- 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം സഭയില്‍ അവസാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News