‘വ്യവസായ മന്ത്രി പറയണമെന്ന് പറഞ്ഞു’; സഭയിൽ ചിരി പടർത്തി ധനമന്ത്രി

ബജറ്റ് പ്രസംഗത്തിനിടെ കൈത്തറി മേഖലയ്ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിക്കവേ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നടത്തിയ പരാമര്‍ശം സഭയെ ചിരിപ്പിച്ചു. കൈത്തറി ഉല്‍പ്പന്നങ്ങളെ കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

‘കൈത്തറി നല്ല വസ്ത്രം തന്നെയാണ്. ഞാനിട്ടിരിക്കുന്നതും കൈത്തറി വകുപ്പിന്റെ ഹാന്‍ടെക്‌സിന്റേതാണ്. ഒരു പ്രചാരണത്തിന് വേണ്ടി വ്യവസായ മന്ത്രി പറയണമെന്ന് പറഞ്ഞതുകൊണ്ടാണ് ഇവിടെ പറയുന്നത്. കൈത്തറി നന്നായിട്ട് പ്രോത്സാഹിപ്പിക്കണം’, ധനമന്ത്രി സഭയില്‍ പറഞ്ഞു.

ഇത് കേട്ടതോടെ തൊട്ടടുത്തിരുന്ന വ്യവസായ വകുപ്പ് മന്ത്രി മാത്രമല്ല, പ്രതിപക്ഷവും ചിരിതുടങ്ങി. മുഖ്യമന്ത്രിക്കും ചിരിയടക്കാനായില്ല. ‘കമാന്‍ഡോ ഷര്‍ട്ടാണത്, കമാന്‍ഡോ’ മുഖ്യമന്ത്രി പറഞ്ഞു.

ഹാന്‍ടെക്‌സിന്റെ പുതിയ ബ്രാന്‍ഡ് ഷര്‍ട്ടുകളാണ് കമാന്‍ഡോ. കഴിഞ്ഞ ഡിസംബറില്‍ നടന്‍ മോഹന്‍ലാലാണ് കമാന്‍ഡോ ഷര്‍ട്ടുകള്‍ പുറത്തിറക്കിയിരുന്നത്.

കേരളത്തിലെ ഖാദി വില്‍പ്പനയുടെ 30 ശതമാനവും ഖാദി പട്ടാണെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ഖാദി പട്ടിന്റെ ഉല്‍പ്പാദനം പരിമിതയാണ്.

ഖാദി സില്‍ക്ക് നെയ്ത്ത് യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനായി പദ്ധതി തയ്യാറാക്കുമെന്നും ഇതിനായി 16.10 കോടി രൂപ വകയിരുത്തുന്നുവെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News