
ആദിവാസികൾക്ക് തൊഴിലുറപ്പിലൂടെ കൂടുതൽ തൊഴിൽ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.പട്ടികജാതിക്കാർക്കു വേണ്ടി ഭൂമി, പാർപ്പിടം, മറ്റു വികസന പദ്ധതികൾ എന്നിവക്കായി 1935.38 കോടിയും പട്ടിക വർഗക്ഷേമത്തിന് 735.86 കോടിയും ബജറ്റിൽ വകയിരുത്തി.പട്ടിക വിഭാഗങ്ങളിൽ നിന്ന് 500 അക്രഡിറ്റഡ് എഞ്ചിനീയർമാരെ 2 വർഷത്തേക്ക് നിയമിക്കും. 18000 രൂപ അലവൻസ് നൽകും. അട്ടപ്പാടിക്ക് പ്രത്യേക ധനസഹായമായി 25 കോടി നൽകും. പിന്നാക്ക വികസനത്തിന് 183. 84 കോടിയും ഒ ഇ സി സ്കോളർഷിപ്പിന് 50 കോടിയും വകയിരുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു.
അതേസമയം,ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍ ബജറ്റിലെ പ്രധാന ലക്ഷ്യം. 2022- 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം സഭയില്‍ അവസാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here