കോൺഗ്രസ്‌ മുഖ്യമന്ത്രി ചാണകപ്പെട്ടിയിൽ ബജറ്റുമായെത്തിയപ്പോൾ നമ്മുടെ ധനമന്ത്രിയെത്തിയത് കൈത്തറിയണിഞ്ഞ്; മന്ത്രി വി ശിവൻകുട്ടി

ബജറ്റവതരണത്തിന് കൈത്തറിയണിഞ്ഞുകൊണ്ട് സഭയിലെത്തിയ ധനമന്ത്രി കെഎൻ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഭൂപേഷ് ഭാഗൽ ചാണകം കൊണ്ടുള്ള പെട്ടിയിൽ ബജറ്റുമായാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയതെങ്കിൽ സഖാവ് കെ എൻ ബാലഗോപാൽ ബജറ്റുമായി ഇന്ന് സഭയിലെത്തിയത് കൈത്തറി വസ്ത്രമണിഞ്ഞാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

May be an image of 4 people and text that says "കോൺഗ്രസ് മുഖ്യമന്ത്രി ചാണകപ്പെട്ടിയിൽ ബജറ്റുമായി സഭയിലെത്തിയപ്പോൾ സിപിഐ(എം) ധനമന്ത്രി സഭയിലെത്തിയത് കൈത്തറി വസ്‌ത്രമണിഞ്ഞ് വി ശിവൻകുട്ടി ാസവും തൊഴിലും വകുപ്പ്മന്ത്രി fo:"

ഇതാണ് കോൺഗ്രസും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസമെന്നും മന്ത്രി കുറിച്ചു. ഒരു കൂട്ടർ സംഘപരിവാറുകാരുടെ പിന്നാലെ പോകുമ്പോൾ മറ്റൊരു കൂട്ടർ മനുഷ്യരെ ചേർത്ത് പിടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഭൂപേഷ് ഭാഗൽ ചാണകം കൊണ്ടുള്ള പെട്ടിയിൽ ബജറ്റുമായാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയതെങ്കിൽ സഖാവ് കെ എൻ ബാലഗോപാൽ ബജറ്റുമായി ഇന്ന് സഭയിലെത്തിയത് കൈത്തറി വസ്ത്രമണിഞ്ഞാണ്‌.

ഇതാണ് കോൺഗ്രസും സി പി ഐ എമ്മും തമ്മിലുള്ള വ്യത്യാസം. ഒരു കൂട്ടർ സംഘപരിവാറുകാരുടെ പിന്നാലെ പോകുമ്പോൾ മറ്റൊരു കൂട്ടർ മനുഷ്യരെ ചേർത്ത് പിടിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News