‘കുരുന്നുകൾക്ക് കരുതലായി സർക്കാർ’; അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും.

കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് പുതിയ നീക്കം. പദ്ധതിക്ക് 61.5 കോടി രൂപയും വകയിരുത്തി.

കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.

കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കി വച്ചു. ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോമും ആരംഭിക്കുന്നതിനായി 1.3 കോടി രൂപ വകയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News