ലോക സമാധാനത്തിന് തുക നീക്കിവെച്ച സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം

ലോക സമാധാനത്തിന് ബജറ്റിലൂടെ രണ്ടുകോടി നീക്കിവെച്ച സംസ്ഥാന സർക്കാരിനെ പുരോഗമന കലാസാഹിത്യ സംഘം അഭിവാദ്യം ചെയ്‌തു. ലോകമെങ്ങുമുള്ള സർക്കാരുകൾ മാരകമായ യുദ്ധോപകരണങ്ങൾ വാങ്ങാനായി കോടികൾ ബജറ്റിൽ വകയിരുത്തുന്ന കാലത്താണ് കേരളം സമാധാനത്തിനു വേണ്ടിയുള്ള സർഗ്ഗാത്മക ബദൽ ഉയർത്തിപ്പിടിക്കുന്നത്.

കേരളം ഒരു രാജ്യമല്ല, ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനം മാത്രമാണ്. പക്ഷേ ചരിത്രത്തിലുടനീളം ഈ കൊച്ചുദേശം അതിന്റെ തനതായ സംസ്‌കാരവും പരിവർത്തന താൽപ്പര്യവും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും പു ക സ പറഞ്ഞു.

യുദ്ധം കൊണ്ടും മറ്റു വിഭജനങ്ങൾ കൊണ്ടും പൊറുതിമുട്ടുന്ന ലോകത്തിന് ഒരു മഹത്തായ സമാധാന സന്ദേശമാണ് ബഡ്‌ജറ്റിലൂടെ ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളും വയോജനങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ ചികിത്സക്കും ഭക്ഷണത്തിനുമുള്ള തുക കവർന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ യുദ്ധസന്നാഹം ഒരുക്കുന്നത്.

ജനങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം എന്ന നിലയിലാണ് ഭരണാധികാരികൾ പലപ്പോഴും യുദ്ധമുണ്ടാക്കുന്നത്.സമാധാന പൂർണ്ണമായ ജീവിതമാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്. ആദ്യ കവിത മുതൽ എക്കാലത്തും യുദ്ധത്തിനെതിരായ വികാരമാണ് സാംസ്‌കാരിക ലോകം പ്രകടിപ്പിച്ചിട്ടുള്ളത്.

യുദ്ധം വേണ്ട; സമാധാനം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം ലോകം മുഴുവൻ ഉയരണം.മുറിഞ്ഞ് ചോരയൊഴുകുന്ന ലോകത്തിനു മുന്നിൽ സമാധാനത്തിന്റെ സന്ദേശമുയർത്തിയ കേരള ബജറ്റിനും ധനകാര്യവകുപ്പു മന്ത്രി കെഎൻ ബാലഗോപാലിനും മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിന്റെ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ഷാജി എൻ കരുൺ, സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പ്രസ്‌താവനയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News