
യുപിയിൽ ബിജെപിയെ സഹായിച്ചിട്ടില്ലെന്ന് ബിഎസ് പി നേതാവ് മായാവതി. ബിജെപിയുമായി രാഷ്ട്രീയപരമായോ ആശയപരമായ സഹകരിക്കാനാകില്ല. ബിഎസ്പി ബിജെപിയുടെ ബി-ടീം എന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും മായാവതി പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും മായാവതി വ്യക്തമാക്കി. അതേസമയം, യുപിയിൽ ഒരു സീറ്റ്മാത്രമാണ് മായാവതിയ്ക്ക് ഇത്തവണ കിട്ടിയത്. വോട്ട് ശതമാനം കുത്തനെ കുറയുകയുംചെയ്തു. ബിഎസ്പി ബിജെപിക്ക് വോട്ട് മറിച്ചു എന്ന ആരോപണങ്ങൾക്കെതിരെയാണ് മായാവതിയുടെ മറുപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here