ട്രഷറിയിലും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം

സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎഫ്സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍ നൽകും. കൂടാതെ കെഎസ്എഫ്ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമെ കെഎഫ്സിയുടെ വായ്പാ ആസ്തി അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ധിപ്പിക്കും. മാത്രമല്ല മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കെഎഫ്സിയുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News