ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ വഴി സ്വകാര്യ നിക്ഷേപം ആകർഷിക്കും; കെ.എൻ ബാലഗോപാൽ

ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ വഴി സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്ന് കെ.എൻ ബാലഗോപാൽ .വിവര സാങ്കേതിക വിദ്യക്ക് വൻ ഊന്നൽ . 4 പുതിയ ഐടി ഇടനാഴി പുതിയതായി പ്രഖ്യാപിച്ചു.

വ്യവസായ മേഖലയുടെ സമഗ പുരോഗതിക്ക് ഒറ്റയടിക്ക് 168 . 28 കോടി രൂപയാണ്. വർദ്ധിപ്പിച്ചത്. 1226. 66 കോടി രൂപ ഇതിനായി നീക്കി വെച്ചു. ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ വഴി സ്വകാര്യ നിക്ഷേപം ആകർഷിക്കും .200 കോടി ഇതിനായി നീക്കി വെച്ചു.തിരുവനന്തപുരം ,കൊച്ചി , കണ്ണൂർ എന്നീ നഗരങ്ങളിൽ ആയിരം കോടി മുതൽ മുടക്കിൽ 4 സയൻസ് പാർക്കുകൾ വരും. ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ppp മാതൃകയിൽ വ്യവസായ പാർക്ക് വികസിപ്പിക്കാൻ വയബിലിറ്റി ഗ്യാപ് ഫണ്ടിന് ഊന്നൽ നൽകും.

ഇലക്ട്രോണിക് ഹാർഡ് വെയർ ഹമ്പ് സ്ഥാപിക്കാൻ 28 കോടി നൽകും. 2022 വർഷം സംരഭക വർഷമായി ആചരിക്കും ,ഒരു ലക്ഷം പുതിയ സംരംഭം ആരംഭിക്കും. ഇതിനായി 120 കോടി വകയിരുത്തി. ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റിന് 20 കോടിയുടെ സഹായം നൽകും.

കശുവണ്ടി വ്യവസായത്തിന് 30 കോടിയും ,കയർ വ്യവസായത്തിന് 117 കോടിയും വകയിരുത്തി .ഖാദിക്ക് 16 കോടിയും ,കൈത്തറിക്ക് 197 കോടിയും നൽകും ,K ഡിസ്കിന് 113 കോടിയും കിൻഫക്ക് 332. 53 കോടിയും നൽകും. ടൈറ്റാനിയം ഫൊക്ടറിയിൽ നിന്ന് പുറം തള്ളുന്ന മലിനജലത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നം നിർമ്മിക്കാൻ 23 കോടി നൽകും. കെൽട്രോണിന് 15 കോടിയും ,കേരള പേപ്പർ പ്രോഡക്സ് ലിമിറ്റഡിന് 20 കോടി നൽകും ,
വിവര സങ്കേതിക വിദ്യക്കായി 559 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.

ദേശീയപാത 66 ന് സമാന്തരമായി 4 ഐ ടി ഇടനാഴികൾ സ്ഥാപിക്കും. ടെക്നോപാർക്ക് നിന്ന് കൊല്ലത്തേക്കും , ഇൻഫോപാർക്കിൽ നിന്ന് കൊരട്ടിയിലേക്കും , ചേർത്തലയിലേക്കും ,കോഴിക്കോട് നിന്ന് കണ്ണൂരിലേക്കും നീളുന്നതാണ് നിർദ്ദിഷ്ട ഇടനാഴികൾ .25 ഏക്കർ ഭൂമി പൊന്നും വിലക്ക് വാങ്ങി സാറ്റലൈറ്റ് ഐടി പാർക്ക് സ്ഥാപിക്കും .50000 മുതൽ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീരം ഉള്ള 20 ചെറിയ പാർക്കുകൾ സ്ഥാപിക്കും .

ഐ ടി കയറ്റുമതി വർദ്ധിപ്പിക്കും .കണ്ണൂരിൽ പൂതിയ ഐടി പാർക്ക് വരും , കൊല്ലം ,കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കാൻ 1000 കോടി വകയിരുത്തി. ഐ ടി അധിഷ്ഠിത വർക്ക് നിയർ ഹോം പദ്ധതി ക്ക് 50 കോടി വകയിരുത്തി.

സ്റേററ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന് 127. 47 കോടിയും ,സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലെത്താൻ 2000 വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കും .ഡിജിറ്റൽ സർവ്വകലശാലക്ക് 26 കോടിയും ടെക്നോപാർക്കിന് 26.6 കോടിയും വകയിരുത്തി. ഇൻഫോ പാർക്കിന് 35.75 കോടിയും , സൈമ്പർ പാർക്കിൻ്റെ വികസനത്തിന് 12.83 കോടിയും അനുവദിച്ചു. KSITL ന് 201 കോടിയും നൽകും , എയ്റോ സ്പെയിസ് ,പ്രതിരോധം എന്നീ മേഖലയിലെ ഉൽപ്പന്നങ്ങൾ സ്യഷ്ടിക്കുന്നതിന് KSIT L ന് 20 ഏക്കർ ഭൂമിയും , 50 കോടിയും നൽകും. സ്റ്റാർട്ടപ്പ് മിഷന് 90 കോടി വകയിരുത്തി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News